ന്യൂഡൽഹി: പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഒരു കുട്ടിക്ക് നേരെ ലൈംഗികാതിക്രം ഉണ്ടായെന്ന സമുഹമാധ്യമപോസ്റ്റിന് പിന്നാലെ പഞ്ചാബിലെ ലവ്ലി പ്രഫഷണൽ സർവകലാശാലയിൽ പ്രതിഷേധം. ഒരു ഇലക്ട്രീഷ്യനാണ് ലൈംഗികാതിക്രം നടത്തിയെന്നായിരുന്നു പോസ്റ്റ്. ഇതിൽ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ തെരുവിൽ ഇറങ്ങിയത്.
ഇന്നലെ രാത്രി പതിനൊന്നിന് തുടങ്ങിയ സംഘർഷം ഇന്ന് പുലർച്ചെ വരെ നീണ്ടു. വാഹനങ്ങൾ തീയിട്ടു. ക്യാമ്പസിലെ പല ഭാഗങ്ങളും അടിച്ചു തകർത്തു. ദേശീയപാത ഉപരോധിച്ചു. എന്നാൽ അത്തരം സംഭവം നടന്നിട്ടില്ലെന്നും വിദ്യാർഥികൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സർവകലാശാലയുടെ സന്ദേശം.
ക്യാമ്പസിന് പുറത്തുള്ള വാഹനങ്ങളാണ് അടിച്ച് തകർത്തതെന്നു വിദ്യാർഥികൾ പറയുന്നു. സർവകലാശാലയുടെ ഭാഗത്തുനിന്ന് വിശദീകരണം തൃപ്തികരമല്ലെന്നും യാഥാർഥ്യം മറച്ചുവയ്ക്കുകയാണെന്നും വിദ്യാർഥി പറഞ്ഞു. പൊലിസ് സമരക്കാരുമായി സംസാരിച്ചു.